
നായകനായെത്തിയ ‘ഡീയസ് ഈറെ’ മികച്ച വിജയം നേടുമ്പോഴും, വിജയമാഘോഷിക്കാതെ തൻ്റെ പതിവ് ശൈലിയായ യാത്രയിലേക്ക് മടങ്ങുകയാണ് പ്രണവ് മോഹൻലാൽ. സാഹസികതയും ലാളിത്യവും ഇഷ്ടപ്പെടുന്ന പ്രണവിനെ ആരാധകർ വിശേഷിപ്പിക്കുന്നത് ‘റിയൽ ലൈഫ് ചാർളി’ എന്നാണ്. “ഇടയ്ക്ക് വന്ന് ഒരു പടം ചെയ്ത് പോവുക” എന്ന രീതി പിന്തുടരുന്ന പ്രണവിൻ്റെ പുതിയ യാത്ര സോഷ്യൽ മീഡിയയിൽ വൈറലാണ്. താരത്തിൻ്റെ ഈ വേറിട്ട ജീവിതശൈലി പുതിയ തലമുറയ്ക്ക് ഒരു സന്ദേശമായി മാറുകയാണ്.