അന്വേഷണത്തിൽ റെയിൽവേ സ്റ്റേഷനിൽ അവശനിലയിൽ കണ്ടെത്തിയ സുരേശനെ പോലീസ് ആസ്പത്രിയിലാക്കി. പിന്നാലെ കുടുംബമെത്തി നാട്ടിലേക്ക് കൊണ്ടുപോയി. കാലിൽ നീരുണ്ടായിരുന്നതിനാൽ നീലേശ്വരത്തെ ആസ്പത്രിയിൽ കാണിച്ചു. കാലിലെ പരിക്ക് മാരകമാണെന്നും ഉടൻ വിദഗ്ധചികിത്സ വേണമെന്നും പരിശോധിച്ച ഡോക്ടർ നിർദേശിച്ചു. അപ്പോഴാണ് പോലീസ് മർദിച്ച കാര്യം സുരേശൻ പറഞ്ഞത്.