Banner Ads

ട്രെയിൻ എ.സി. കോച്ചിൽ ഇലക്ട്രിക് കെറ്റിൽ ഉപയോഗിച്ച് മാഗി പാചകം; യാത്രക്കാരിയുടെ വീഡിയോ വൈറൽ

ഇന്ത്യൻ റെയിൽവേയുടെ എ.സി. കോച്ചിനുള്ളിലെ ചാർജിംഗ് പോയിന്റിൽ ഇലക്ട്രിക് കെറ്റിൽ ഉപയോഗിച്ച് മാഗി പാചകം ചെയ്യുന്ന യാത്രക്കാരിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. മൊബൈൽ ചാർജിംഗിനായി മാത്രം നൽകിയ സോക്കറ്റുകൾ ദുരുപയോഗം ചെയ്തത് സുരക്ഷാ മാനദണ്ഡങ്ങളുടെ ഗുരുതര ലംഘനമാണ്. ഇത് തീപിടുത്തത്തിന് കാരണമായേക്കാം. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ സെൻട്രൽ റെയിൽവേ ശക്തമായ മുന്നറിയിപ്പ് നൽകുകയും നിയമലംഘനം നടത്തിയ യാത്രക്കാരിക്കെതിരെ കർശന നടപടി ആരംഭിക്കുകയും ചെയ്തു.