ഡോണൾഡ് ട്രംപിന്റെ താരിഫില്‍ റഷ്യയും ഉത്തരകൊറിയയും ഉള്‍പ്പെട്ടിട്ടില്ല എന്നത് എല്ലാ ലോകരാജ്യങ്ങളും ഇപ്പോള്‍ ഉറ്റുനോക്കുന്ന കാര്യമാണ്. ട്രംപ് പ്രധാന പുതിയ താരിഫുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ അദ്ദേഹം ലക്ഷ്യമിടാതിരുന്ന ഒരു വലിയ സമ്പദ്‌വ്യവസ്ഥ പ്രധനമായിട്ടും റഷ്യയായിരുന്നു. 2022 ല്‍ യുക്രെയ്നിലെ പൂര്‍ണ്ണ തോതിലുള്ള അധിനിവേശത്തിനുശേഷം രാജ്യത്തിന്മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളെ തുടര്‍ന്ന് കൊണ്ട് അമേരിക്ക-റഷ്യന്‍ വ്യാപാരം അവസാനിച്ചതിനാലാണ് റഷ്യയെ ഒഴിവാക്കിയതെന്നാണ് ട്രഷറി സെക്രട്ടറി മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രധന വിശദീകരണം. കടുത്ത ഉപരോധങ്ങള്‍ക്ക് വിധേയമായ ഉത്തരകൊറിയ, ക്യൂബ, ബെലാറസ് എന്നിവയും പുതിയ ലെവികളില്‍ നിന്ന് ഒഴിവാക്കപ്പെട്ടുകായും ചെയ്തു.