Banner Ads

ട്രംപിന്റെ ഭീഷണിയെ തള്ളി ഇന്ത്യ!! റഷ്യയുമായുള്ള ദീർഘകാല സൗഹൃദം തുടരും

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഭീഷണികൾക്ക് ശക്തമായ മറുപടിയുമായി ഇന്ത്യ. റഷ്യയിൽ നിന്നുള്ള പ്രതിരോധ, ഊർജ്ജ ഇറക്കുമതിക്ക് പിഴ ചുമത്തുമെന്ന ട്രംപിൻ്റെ മുന്നറിയിപ്പിനെ ഇന്ത്യ തള്ളിക്കളഞ്ഞു. ഇന്ത്യ-റഷ്യ ബന്ധം സ്ഥിരതയുള്ളതും കാലം തെളിയിച്ചതുമാണെന്നും, മൂന്നാമതൊരു രാജ്യത്തിൻ്റെ കണ്ണിലൂടെ ഈ ബന്ധത്തെ കാണേണ്ടതില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ദേശീയ സുരക്ഷാ ആവശ്യകതകളെയും തന്ത്രപരമായ വിലയിരുത്തലുകളെയും അടിസ്ഥാനമാക്കിയാണ് ഇന്ത്യയുടെ പ്രതിരോധ, ഊർജ്ജ നയങ്ങൾ രൂപീകരിക്കുന്നതെന്നും, ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ പരമാധികാരവും നയതന്ത്ര സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്ന ഈ നിലപാട് അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടുകയാണ്.