
സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങളായ മീത്ത് – മിറി ദമ്പതികൾക്ക് നേരെ ഒരു വീഡിയോയുടെ പേരിൽ കടുത്ത സൈബർ ആക്രമണം നടക്കുന്നു. പെറ്റ് ഷോപ്പ് ഉദ്ഘാടനത്തിന് എത്തിയപ്പോൾ കുഞ്ഞ് വീണത് ശ്രദ്ധിക്കാതെ വളർത്തുനായയ്ക്ക് കൂടുതൽ പരിഗണന നൽകി എന്നാരോപിച്ചാണ് വിമർശനം. എന്നാൽ, അഞ്ച് സെക്കൻഡ് വീഡിയോ കണ്ട് തങ്ങളുടെ പാരന്റിംഗിനെ വിലയിരുത്തേണ്ടെന്നും, വീഴ്ചകളിൽ നിന്ന് സ്വയം എഴുന്നേൽക്കാൻ പഠിക്കുന്ന കരുത്തനായ ഒരു കുട്ടിയെയാണ് തങ്ങൾ വളർത്തുന്നതെന്നും മറുപടി നൽകി ദമ്പതികൾ വിമർശകരുടെ വായടപ്പിച്ചു.