ചിരിപ്പിച്ചു, ചിന്തിപ്പിച്ചു, ഒടുവിൽ വിടവാങ്ങി; ശ്രീനിവാസന് ആദരവുമായി AI വീഡിയോ
Published on: December 23, 2025
മലയാള സിനിമയിലെ ഹാസ്യത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും പെരുന്തച്ചൻ ശ്രീനിവാസൻ വിടവാങ്ങി. 48 വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ ദാസനായും വിജയനായും തളത്തിൽ ദിനേശനായും നമ്മെ വിസ്മയിപ്പിച്ച ആ അതുല്യ പ്രതിഭയുടെ വിയോഗത്തിൽ വിങ്ങിപ്പൊട്ടി കലാകേരളം.