ഗാസയിലെ യുദ്ധവും യാത്രാനിയന്ത്രണങ്ങളും കാരണം ബെത്ലഹേമിൽ നിന്ന് ക്രിസ്ത്യാനികൾ കൂട്ടത്തോടെ പലായനം ചെയ്യുന്നു. സാമ്പത്തിക പ്രതിസന്ധിയും തൊഴിൽ നഷ്ടവുമാണ് പ്രധാന കാരണം. യേശുവിൻ്റെ ജന്മസ്ഥലത്ത് ക്രൈസ്തവർ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് ഫാ. ഇബ്രാഹിം ഫാൽത്താസ് മുന്നറിയിപ്പ് നൽകി.