ഇസ്രയേൽ സൈനികർക്കിടയിലെ ആത്മഹത്യാ പ്രവണത വർധിക്കുന്നതായി പ്രതിരോധ സേനയുടെ റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. 2023 ഒക്ടോബർ ഏഴിന് ഗാസയ്ക്കെതിരായ യുദ്ധം ആരംഭിച്ചതിനു ശേഷം 28 സൈനികർ ആത്മഹത്യ ചെയ്തതായായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒക്ടോബറിന് മുമ്പ് പത്ത് സൈനികരായിരുന്നു പ്രധനമായും മരിച്ചത്. 2022ൽ 14പേരും അതുപോലെ 2021ൽ 11 പേരും ആത്മഹത്യ ചെയ്തിരുന്നു. 2023-2024 കാലഘട്ടത്തിലെ മരണസംഖ്യ കഴിഞ്ഞ പത്ത് വർഷത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണു ള്ളതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.