കറക്കി വീഴ്ത്താന്‍ മധുര വാക്കുകള്‍ ചേരുംപടി ചേര്‍ക്കും. വിശ്വാസം പിടിച്ചുപറ്റും. വിവാഹ വാഗ്ദാനം നല്‍കുന്നതോടെ ഒരു അദ്ധ്യായം പൂര്‍ത്തിയാകും. പാട്ടിലായെന്ന് കണ്ടാല്‍, തരം പോലെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കും. ഇത്തരത്തില്‍, 250 ഓളം സ്ത്രീകളെ വഞ്ചിച്ച് പീഡിപ്പിച്ച യൂട്യൂബ് ഇന്‍ഫ്‌ലുവന്‍സര്‍ മുഹമ്മദ് നിഷാല്‍ ഇപ്പോള്‍ അഴിയെണ്ണുകയാണ്.മനഃശാസ്ത്ര രംഗത്ത് ജോലി ചെയുന്ന മലയാളി ഡോക്ടറോട് അടുപ്പം കാട്ടാന്‍ തുടങ്ങിയതാണ് ഇപ്പോള്‍ നിഷാലിന് വിനയായി മാറിയത്. Iv_E4M5H1xU