എറണാകുളം കൊച്ചിയിലെ സെന്റ് റീത്താസ് സ്കൂളിൽ ഹിജാബ് ധരിച്ച വിദ്യാർത്ഥിനിയെ ക്ലാസിലിരുത്താൻ വിസമ്മതിച്ച സംഭവം സംസ്ഥാനത്ത് വലിയ ചർച്ചയായി. ഹിജാബ് മുസ്ലിം സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യമാണെന്നും, ഭരണഘടനയെക്കാൾ വലുതല്ല സ്കൂൾ മാന്വലെന്നും സമസ്ത എംപ്ലോയീസ് അസോസിയേഷൻ പ്രഖ്യാപിച്ചു. വിദ്യാർത്ഥികളുടെ മതാവകാശം സംരക്ഷിക്കുന്ന നിലപാടെടുത്ത വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ സമസ്ത അഭിനന്ദിച്ചു.