
മുസ്ലിം ലീഗിന്റെ ഉരുക്കുകോട്ടയായ വേങ്ങരയിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ അസാധാരണമായ അണികളുടെ പ്രതിഷേധം. കുഞ്ഞാലിക്കുട്ടിയുടെ സഹോദരി പുത്രൻ അബു താഹിറിനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാക്കാനുള്ള നീക്കമാണ് ‘ഗ്രീൻ ആർമി’ എന്ന പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾക്കും നോട്ടീസുകൾക്കും പിന്നിൽ. കുടുംബവാഴ്ച അവസാനിപ്പിക്കണമെന്നും കുഞ്ഞാലിക്കുട്ടി രാജി വെക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അണികൾ പരസ്യമായി രംഗത്തെത്തിയത് ലീഗ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മാഫിയാ ബന്ധങ്ങളും റിബൽ പശ്ചാത്തലവും ആരോപിക്കപ്പെടുന്ന ഒരാൾക്ക് പദവി നൽകുന്നതിനെതിരെ വേങ്ങരയിൽ പുകയുന്ന പ്രതിഷേധം.