നീണ്ട ഒന്നേകാൽ വർഷത്തെ സംഘർഷങ്ങൾക്ക് ശേഷം ഹമാസുമായി വെടിനിർത്തൽ കരാറിലെത്തിയെന്ന് അറിയിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തുകയുണ്ടായി. ജനുവരി 15 ന് അമേരിക്ക ഈജിപ്ത് ഖത്തർ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ കരാർ നടപ്പിൽ ആകുമെന്ന് പറഞ്ഞിരുന്നു, എന്നാൽ കരാറിൽ അന്തിമ തീരുമാനം എടുക്കുന്നതിൽ കഴിഞ്ഞ ദിവസം അനിശ്ചിതത്വം നിലനിൽക്കുകയുണ്ടായി. ഇതിനെ തുടർന്നാണ് ഹമാസുമായി കരാറിലെത്തിയെന്ന് ഇസ്രയേൽ അറിയിക്കുകയും ചെയ്തിരുന്നു.