കേരളം ഇന്ന് ഉണർന്നത് ഭീതിജനകമായ വാർത്തയോടെയാണ്. കണ്ണൂർ ജില്ലയിലെ കണ്ണപുരത്ത് ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടത് സംസ്ഥാനത്തിന്റെ സുരക്ഷാ സംവിeധാനത്തിന് വലിയ ചോദ്യം ഉയർത്തുകയാണ്. സ്ഫോടനത്തിൽ മൃതദേഹം ചിന്നിച്ചിതറിയ നിലയിൽ കണ്ടെടുത്തപ്പോൾ പോലും, ഇത് വെറും പടക്കം നിർമ്മാണ അപകടമാണെന്ന് സർക്കാർ പറഞ്ഞത് ജനങ്ങളെ ആശ്ചര്യപ്പെടുത്തുകയും അസ്വസ്ഥരാക്കുകയും ചെയ്തു. സംഘപരിവാർ അധീനതയിലുള്ള വിദ്യാലയത്തിൽ മുമ്പ് ഉണ്ടായ സ്ഫോടനത്തിൽ പത്തു വയസ്സുകാരൻ പരിക്കേറ്റ സംഭവവും, കഴിഞ്ഞ ഒരു വർഷത്തിനിടെ ഉണ്ടായ മൂന്നു കവിയുന്ന സ്ഫോടനങ്ങളും ചേർന്നപ്പോൾ, സർക്കാരിന്റെ ഗൗരവക്കുറവും ഇന്റലിജൻസ് സംവിധാനത്തിന്റെ പരാജയവും തുറന്നു കിടക്കുകയാണ്. ജനങ്ങളുടെ ജീവനും സുരക്ഷയും കളിയാക്കി നടക്കുന്ന ഭരണകൂടത്തിന്റെ സമീപനം കേരളത്തെ കലാപഭൂമിയാക്കുകയാണെന്ന് സാമൂഹിക-രാഷ്ട്രീയ വിമർശകർ ചൂണ്ടിക്കാണിക്കുന്നു.