
മലയാളത്തിലെ യുവതാരം ഷറഫുദ്ദീൻ കടുവക്കൂട്ടിൽ കയറി കടുവകളോട് സംസാരിക്കുന്ന രസകരമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. “ടാ ചെറുക്കാ, ഇനി മേലാൽ ചാടിപ്പോകരുത്” എന്ന് കടുവയ്ക്ക് മുന്നിൽ നിന്ന് നടൻ താക്കീത് നൽകുന്നത് ചിരി പടർത്തി. ‘പെറ്റ് ഡിറ്റക്ടീവ്’ എന്ന ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായി പുറത്തിറങ്ങിയ ഈ വീഡിയോയ്ക്ക് താഴെ ‘പ്രേമം’ റെഫറൻസുകളുമായി ആരാധകരുടെ രസകരമായ കമൻ്റുകൾ നിറയുന്നു.