ഓണമെത്തുമ്പോൾ മനസ്സിൽ നിറയുന്നത് തുമ്പയും മുക്കുറ്റിയും പൂവാംകുറുന്തലുമെല്ലാമാണ്. എന്നാൽ ഇന്ന് ഓണവിപണിയിലെ ചെണ്ടുമല്ലിയിലും ജമന്തിയിലും ഒതുങ്ങുമ്പോൾ, നഷ്ടമാവുന്നത് ഒരു നാടിന്റെ ജൈവവൈവിധ്യവും ഓണക്കാലത്തിന്റെ പഴയ ഓർമ്മകളുമാണ്. നാടൻ പൂക്കളുടെ ലോകത്തേക്ക് ഒരു തിരിഞ്ഞുനോട്ടം.