
ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകൾ ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. ലോകത്തെ അതിസമ്പന്നരും രാഷ്ട്രീയ നേതാക്കളും എപ്സ്റ്റീൻ്റെ അധോലോക ഇടപാടുകളിൽ പങ്കാളികളായിരുന്നു എന്ന സൂചനകളാണ് ഈ ഫയലുകൾ. എന്നാൽ, ഇപ്പോൾ ഈ വിവാദം ഇന്ത്യൻ രാഷ്ട്രീയത്തിലേക്കും പടർന്നിരിക്കുകയാണ്. എപ്സ്റ്റീൻ ഫയലുകളിൽ നിന്ന് ഇന്ത്യയെ സംബന്ധിക്കുന്ന സുപ്രധാന രേഖകൾ അപ്രത്യക്ഷമായെന്നും ഇതിൽ ബിജെപി നേതാക്കളുടെ കുടുംബാംഗങ്ങൾ പങ്കുണ്ടെന്നുമാണ് ദേശീയ വക്താവ് പവൻ ഖേര ഉയർത്തുന്ന പ്രധാന ആരോപണം.