അമൂല്യമായ വിഭവങ്ങളും, വിപണികളും, സാങ്കേതികവിദ്യകളും തുടങ്ങിയ എല്ലാത്തിന്റെയും നിയന്ത്രണം സുരക്ഷിതമാക്കാനുള്ള കഠിനമായ പരിശ്രമത്തിലാണിപ്പോൾ ലോക രാഷ്ട്രങ്ങൾ എല്ലാം തന്നെ. സാങ്കേതിക വിദ്യയുടെ സംയോജനത്താൽ നയിക്കുന്ന ഈ മത്സരത്തിൻ്റെ അതിശക്തമായ രൂക്ഷ ഭാവത്തിനാണ് ഇനി ലോകം വരും വർഷങ്ങളിൽ സാക്ഷ്യം വഹിക്കാൻ പോകുന്നത് എന്നതിൽ ഒരു സംശയവുമില്ല, അതിന്റെ നിരവധി സൂചനകൾ ഏകദേശം പുറത്തുവരികയും ചെയ്തിട്ടുണ്ട്.