
ലെബനനിൽ വെടിനിർത്തൽ ലംഘിച്ച് ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇസ്രയേലിനെ പിശാചെന്നും മനുഷ്യരാശിയുടെ ശാപമെന്നും വിശേഷിപ്പിച്ച അദ്ദേഹം, ഗാസയിലും ഇറാനിലും ലെബനനിലും നടക്കുന്നത് വംശഹത്യയാണെന്നും ആരോപിച്ചു. പാക് മന്ത്രിയുടെ പരാമർശത്തിനെതിരെ നെതന്യാഹുവിന്റെ ഓഫീസ് നേരിട്ട് രംഗത്തെത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പോര് പുതിയ തലത്തിലേക്കെത്തിയിരിക്കുകയാണ്.