ഗാസയിലെ സമ്പൂർണ്ണ നിയന്ത്രണം കൈവശപ്പെടുത്താനുള്ള പദ്ധതിയുമായി ഇസ്രയേൽ മുന്നേറുകയാണ്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മന്ത്രിസഭാ യോഗം വിളിച്ചുചേർത്ത്, സമ്പൂർണ അധിനിവേശത്തിനുള്ള തന്ത്രങ്ങളെയും നടപടികളെയും കുറിച്ച് ചർച്ച ചെയ്യാൻ ഒരുങ്ങുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രയേൽ സർക്കാരിന് സൈനിക നടപടികൾ ശക്തമാക്കാൻ അനുമതി നൽകിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ, ഇസ്രയേൽ ഗാസയിലേക്ക് പൂർണ്ണമായി കടക്കാനുള്ള നീക്കങ്ങൾ ആരംഭിക്കാനുള്ള സാധ്യതകൾ ഉയർന്നു.