ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സൂചന. യുഎൻ പൊതുസഭയിൽ പങ്കെടുക്കുന്നതിനായി മോദി യുഎസ് സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ നിർണായക കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം.