
ഇന്ത്യൻ തൊഴിൽ മേഖലയുടെ ചരിത്രത്തിലെ ഒരു നിർണ്ണായക കാൽവെപ്പാണ് പുതിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നത്. 1930-കളിലും 1950-കളിലും രൂപം നൽകി, കാലഹരണപ്പെട്ടതും സങ്കീർണ്ണവുമായ നിയമങ്ങൾക്ക് പകരമായി, ആധുനിക ഡിജിറ്റൽ യുഗത്തിനും ‘ഗിഗ്’ (ഗിഗ്) ഇക്കോണമിക്കും അനുയോജ്യമായ ഒരു സമഗ്ര നിയമസംഹിതയാണ് സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്.