പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡിസംബര്‍ മാസത്തെ വിലയിരുത്തല്‍ അനുസരിച്ചുള്ള പട്ടികയാണ് ഇത്. ഏറെക്കാലം വിജയ് ഭരിച്ചിരുന്ന ഒന്നാം സ്ഥാനത്ത് ഏതാനും മാസങ്ങളായി പ്രഭാസ് ആണ് ഉള്ളത്. രണ്ടാം സ്ഥാനത്ത് അല്ലു അര്‍ജുനും മൂന്നാം സ്ഥാനത്ത് വിജയ്യും. നാലാം സ്ഥാനത്ത് ഷാരൂഖ് ഖാന് ആണ്. അഞ്ചാമത് ജൂനിയര്‍ എന്‍ടിആറും ആറാമത് അജിത്ത് കുമാറും. മഹേഷ് ബാബുവാണ് ഏഴാം സ്ഥാനത്ത്. എട്ടാമത് രാം ചരണും ഒന്‍പതാമത് സല്മാന് ഖാനും. അക്ഷയ് കുമാര്‍ ആണ് പത്താം സ്ഥാനത്ത്.