വ്യവസായ മേഖലയിലെ കേരളത്തിൻ്റെ കണ്ണഞ്ചിപ്പിക്കുന്ന വളർച്ചയെ പ്രകീർത്തിച്ച് കോൺഗ്രസ് പ്രവർത്തകസമിതിയംഗം ശശി തരൂർ എംപി രംഗത്തെത്തുകയുണ്ടായി . സ്റ്റാർട്ടപ്പ് രംഗത്തുണ്ടായ അഭൂതപൂർവമായ വളർച്ച, വ്യവസായ അന്തരീക്ഷം അത്യന്തം അനുകൂലമാക്കിയ ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടികയിലെ ഒന്നാംസ്ഥാനം, ചുവപ്പുനാട മുറിച്ചുമാറ്റി വ്യവസായ സാഹചര്യമൊരുക്കൽ തുടങ്ങിയ ഘടകങ്ങൾ തരൂർ ചൂണ്ടിക്കാട്ടുകയുണ്ടായി.