വർഷങ്ങളായി ഇടുക്കിയിലെ ഭൂമി കൈവശം വെച്ചിരിക്കുന്നവരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ സർക്കാർ പുതിയ ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങൾ രൂപീകരിക്കുന്നു. കെട്ടിട നിർമ്മാണം, ബാങ്ക് വായ്പ, കൈമാറ്റം എന്നിവയ്ക്ക് നിലനിന്നിരുന്ന തടസ്സങ്ങൾ നീങ്ങും. മലയോര മേഖലയിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനും ഈ നിയമം വഴിതുറക്കും.