സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ വൻകിട കോർപ്പറേറ്റുകൾ ഏറ്റെടുക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണക്കാർക്ക് ചികിത്സ അപ്രാപ്യമാകുന്ന സാഹചര്യം ഒഴിവാക്കാൻ പൊതുമേഖലയെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.