
മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർക്ക് നേരെ പൊതുവേദിയിൽ ഉണ്ടായ അതിക്രമം സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നു. ഒരു ഉദ്ഘാടന ചടങ്ങിനിടെ സെൽഫി എടുക്കാനെന്ന വ്യാജേന എത്തിയ യുവതി താരത്തെ ബലമായി കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തത് ആരാധനയല്ല, മറിച്ച് വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന വിമർശനമാണ് ഉയരുന്നത്. അപർണ്ണ ബാലമുരളിക്കും സാനിയ ഇയ്യപ്പനും മുൻപ് നേരിടേണ്ടി വന്ന സമാനമായ അനുഭവങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ, താരങ്ങളുടെ സുരക്ഷയും സ്വകാര്യതയും വീണ്ടും ചർച്ചയാകുന്നു.