Banner Ads

‘ആരാണ് പൂച്ചയെ അയച്ചത്?’: ‘സമ്മർ ഇൻ ബത്ലഹേം’ സസ്പെൻസിനെക്കുറിച്ച് മഞ്ജു വാര്യർ പറയുന്നു

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായ ‘സമ്മർ ഇൻ ബത്ലഹേം’ 4K റീമാസ്റ്റർ പതിപ്പ് ഡിസംബർ 12-ന് റിലീസിന് ഒരുങ്ങുമ്പോൾ, ചിത്രത്തിലെ പ്രധാന സസ്പെൻസായ ‘പൂച്ചയെ അയച്ച കസിൻ’ ആരാണെന്ന ആകാംഷ വീണ്ടും ചർച്ചയാകുന്നു. തനിക്ക് ആ രഹസ്യം അറിയില്ലെന്ന് നടി മഞ്ജു വാര്യർ വെളിപ്പെടുത്തി. ഉത്തരം അറിയാത്ത ആകാംഷ നിലനിൽക്കുന്നത് ചിത്രത്തിൻ്റെ സൗന്ദര്യമാണെന്നും മഞ്ജു അഭിപ്രായപ്പെട്ടു. ധന്യ മേനോനായിരിക്കും ആ കസിനെന്ന് ചൂണ്ടിക്കാട്ടി ഒരു പ്രേക്ഷകൻ്റെ കമൻ്റും ശ്രദ്ധേയമാകുന്നുണ്ട്.