Banner Ads

ആനയെ പർദ്ദയിടുവിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ! അന്നമനടയിലെ ‘ആന’പ്പണി!

തൃശൂർ അന്നമനടയിലെ ഒരു സിമന്റ് ആനയും ചക്കയുമാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷനെ കുഴപ്പിക്കുന്ന കൗതുക നായകന്മാർ. സ്കൂൾ പ്രവേശന കവാടത്തിലെ ഈ ശില്പങ്ങൾ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങളുമായി സാമ്യമുള്ളതിനാൽ, പെരുമാറ്റച്ചട്ടമനുസരിച്ച് ഇവ മറയ്ക്കേണ്ടി വന്നതാണ് ഉദ്യോഗസ്ഥർക്ക് ‘ആനപ്പണി’യായത്. ചക്കയെ സഞ്ചിയിലിട്ട് മൂടാമെങ്കിലും ഭീമൻ ആനയെ പൊതിയാൻ ഏക്കർ കണക്കിന് തുണി വേണ്ടിവരുമെന്ന ഉദ്യോഗസ്ഥരുടെ അവസ്ഥ നാട്ടുകാർക്കിടയിൽ വലിയ ചിരിക്ക് വകനൽകിയിരിക്കുകയാണ്