
പാലാ നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത നീക്കങ്ങളുമായി ബിനു പുളിക്കക്കണ്ടം. പാലായിൽ ആര് ചെയർപേഴ്സൺ ആകണമെന്ന് പുളിക്കക്കണ്ടം കുടുംബം തീരുമാനിക്കുമെന്ന നിർണ്ണായക പ്രഖ്യാപനമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇരുമുന്നണികളെയും സമ്മർദ്ദത്തിലാക്കുന്ന ഈ നിലപാട് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. കുടുംബത്തിന്റെ തീരുമാനത്തിന് മുന്നണികൾ വഴങ്ങുന്ന കാഴ്ചയാണ് പാലായിൽ ദൃശ്യമാകുന്നത്. ബിനു പുളിക്കക്കണ്ടത്തിന്റെ നിലപാടും തുടർന്നുള്ള രാഷ്ട്രീയ മാറ്റങ്ങളും വിശദമായി കാണാം.