Banner Ads

#അലാസ്കയിൽ അതിശക്തമായ ഭൂചലനം; 7.3 തീവ്രത, സുനാമി ഭീഷണി

ഇന്ത്യൻ സമയം പുലർച്ചെ രണ്ട് മണിയോടെ അലാസ്ക തീരത്ത് 7.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ആശങ്ക സൃഷ്ടിച്ചു. സാൻസ് പോയിന്റിൽ നിന്ന് 87 കിലോമീറ്റർ തെക്ക് പ്രഭവകേന്ദ്രമായ ഭൂകമ്പത്തെ തുടർന്ന് പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പ് പിന്നീട് പിൻവലിച്ചു. കാര്യമായ നാശനഷ്ടങ്ങളോ ജീവഹാനിയോ ഇല്ലാതെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയെത്തി. അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുന്നു.