ഹമാസിനെതിരെ അറബ് രാജ്യങ്ങൾ ഒന്നടങ്കം രംഗത്തെത്തി. ഹമാസിനെ നിരായുധീകരിക്കണമെന്ന് ആവശ്യപ്പെടുന്ന യുഎൻ രേഖയെ ഫ്രാൻസ് ചരിത്രപരമെന്ന് വിശേഷിപ്പിച്ചു. ഇസ്രയേലും ഹമാസും ഗാസ വിട്ടുപോകണമെന്നും ഫലസ്തീൻ അതോറിറ്റിക്ക് പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ അവസരം നൽകണമെന്നും യുഎൻ രേഖയിൽ ആവശ്യപ്പെടുന്നു. സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇതിന് സമ്മർദ്ദം ചെലുത്തുന്നതായാണ് റിപ്പോർട്ട്.