അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ സ്വന്തം രാജ്യത്തെ പ്രശ്നങ്ങൾ പരിഹരിക്കാതെ മറ്റു രാജ്യങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടക്കുകയാണ്. സ്വന്തം രാജ്യത്തെ ജനങ്ങൾ തെരുവിൽ കഴിയുമ്പോൾ യുക്രെയ്‌നിനായി 2.5 ബില്യൺ ഡോളറിൻ്റെ അധിക സൈനിക സഹായ പാക്കേജ് ആണ് ബൈഡൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നത്. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള സംഘർഷം ഇപ്പോൾ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്, സമാധാനപരമായ ഒരു പരിഹാരം കണ്ടെത്തുന്നതിനായി അന്താരാഷ്ട്ര സമൂഹം പോരാടുന്ന ഈ സാഹചര്യത്തിനിടയിലാണ് ബൈഡൻ ഈ ഏറ്റവും പുതിയ സഹായ വാഗ്ദാനം ചെയ്തിരിക്കുന്നത്.