എംസിസി എല്‍സ 3 കപ്പല്‍ മുങ്ങിയതിനെ തുടർന്ന് തീരദേശ മേഖലയിലുള്ളവർ ആശങ്കയിലാണ്. കണ്ടെയ്നറുകള്‍ തീരത്തടിഞ്ഞാല്‍ വിവരം അറിയിക്കണം എന്നതുള്‍പ്പെടെയുള്ള ജാഗ്രത മുന്നറിയിപ്പുകള്‍ അധികൃതർ നല്‍കിയിരുന്നു.കണ്ടെയ്നറുകളില്‍ അപകടകരമായ രാസവസ്തുക്കള്‍ ഉണ്ടെന്ന വാർത്തകളും പുറത്ത് വന്നിരുന്നു. എന്നാല്‍ ഇത് മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെ സംബന്ധിച്ച് ഒരു തരത്തിലുള്ള വെളിപ്പെടുത്തലുകളും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. അപകടകരമായ രാസവസ്തുക്കള്‍ അടങ്ങിയ കണ്ടെയ്നറുകള്‍ കപ്പലിന്റെ ഹാച്ചിനുള്ളില്‍ സൂക്ഷിക്കാനാണ് സാധ്യതയെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.