മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ പ്രധന ലക്ഷ്യം എന്നത് ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തുക എന്നായിരുന്നു. ഇതു വെളിപ്പെടുത്തുന്നത് ജർമ്മനിയുടെ മുൻ ചാൻസലറായ ആംഗല മെർക്കലാണ്. ഇങ്ങനെ മൻമോഹൻ സിങ്ങിനെ കുറിച്ച് മാത്രമല്ല, മറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചും ആത്മകഥയിൽ മെർക്കൽ പരാമർശിക്കുകയുണ്ടായി. 80 കോടി, അതായത് ജർമ്മനിയിലെ ആകെ ജനസംഖ്യയുടെ പത്തിരട്ടിയോളം വരുന്ന ഗ്രാമീണ ഇന്ത്യക്കാരുടെ ഉന്നമനമായിരുന്നു മൻമോഹൻ സിങ് അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യമായി കണ്ടിരുന്നത്.