Banner Ads

അടിവസ്ത്രം അഴിപ്പിച്ച് ആർത്തവ പരിശോധന; പ്രിൻസിപ്പലും പ്യൂണും അറസ്റ്റിൽ

മഹാരാഷ്ട്രയിലെ ഷഹാപൂരിലുള്ള ആർ.എസ്. ദമാനിയ സ്കൂളിൽ നടന്ന ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നു. സ്കൂളിലെ ശുചിമുറിയിൽ രക്തത്തുള്ളികൾ കണ്ടതിനെ തുടർന്ന് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥിനികളെ അടിവസ്ത്രം അഴിപ്പിച്ച് ആർത്തവ പരിശോധനയ്ക്ക് വിധേയരാക്കി. അഞ്ചു മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥിനികൾക്കാണ് ഈ ദുരനുഭവം ഉണ്ടായത്. സംഭവം പുറത്തായതോടെ രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കൽ, പോക്സോ വകുപ്പുകൾ ചുമത്തി പ്രിൻസിപ്പലിനെയും വനിതാ പ്യൂണിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് ട്രസ്റ്റിമാർക്കും രണ്ട് അധ്യാപകർക്കുമെതിരെയും കേസെടുത്തിട്ടുണ്ട്.