സംസ്ഥാനത്ത് വൈദ്യുതി ലഭിക്കുന്നത് കേന്ദ്രവിഹിതം, ആഭ്യന്തര ജലവൈദ്യുതോത്പാദനം, പവർപർച്ചേസ്, സൗരോർജം എന്നിങ്ങനെയാണ്. ഇതുവഴി 24 മണിക്കൂറും ലഭിക്കുന്ന വൈദ്യുതി ഉപയോഗിക്കാനാവാതെ സറണ്ടർ ചെയ്യുന്നത് വൻ സാമ്പത്തിക ബാധ്യതയാണുണ്ടാ ക്കുന്നത്. കേന്ദ്രവിഹിതവും കേരളത്തിന്റെ ജലവൈദ്യുതോത്പാദനവും 1,600 മെഗാവാട്ട് വീതമാണ്. വൈദ്യുതി ബോർഡിൻ്റെ സൗരോർജ പ്ലാന്റുകൾ, പുരപ്പുറ സൗരോർജം എന്നിവയിൽനിന്ന് 1,200 മെഗാവാട്ടും കിട്ടുന്നു. പവർപർച്ചേസ് അഥവ കമ്പനികളിൽനിന്ന് വാങ്ങുന്ന വൈദ്യുതിയിലൂ ടെ 750 മെഗാവാട്ടും ലഭിക്കുന്നു