ഇംഗ്ലണ്ടിലെ ലണ്ടൻ കെൻ്റ് അയ്യപ്പ ക്ഷേത്രത്തിൽ കർക്കിടക വാവുബലി ചടങ്ങുകൾ ഭക്തിസാന്ദ്രമായി നടന്നു. കർക്കിടക വാവു ദിനത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ടുനിന്ന ചടങ്ങുകളിൽ, നൂറുകണക്കിന് ഭക്തർ കെൻ്റിലെ റോച്ചസ്റ്റർ റിവർ മെഡ് വേ തീരത്തെത്തി പിതൃക്കൾക്കും ഗുരുക്കന്മാർക്കുമായി ബലിയർപ്പിച്ചു. ക്ഷേത്രം മേൽശാന്തി ശ്രീ അഭിജിത്ത് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ചടങ്ങുകൾക്ക് ക്ഷേത്ര ഭാരവാഹികൾ നേതൃത്വം നൽകി. തിരക്ക് ഒഴിവാക്കാൻ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.