2016ലെ നിയമസഭാ തെരഞ്ഞടുപ്പിൽ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ കോൺഗ്രസിന് ലഭിച്ചിരുന്നുവെന്ന് കെ മുരളീധരൻ പറഞ്ഞു. കുമ്മനം രാജശേഖരൻ എതിർ സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോഴാണ് പിന്തുണ കിട്ടിയത്. 2019 മുതൽ വെൽ ഫെയർ പാർട്ടിയുടെ പിന്തുണ ദേശീയ അടിസ്ഥാനത്തിൽ കോൺഗ്രസിന് ലഭിക്കുന്നുണ്ട്. അത് ദേശീയതലത്തിൽ കൈക്കൊണ്ട് തീരുമാനത്തിൻ്റെ ഭാഗമാണ്. കോൺഗ്രസിനെ പിന്തുണയ്ക്കുകയെന്നത് വെൽഫെയർ പാർട്ടിയുടെ ദേശീയ നയമാണെന്നും മുരളീധരൻ വ്യക്തമാക്കി