Banner Ads

പൗരത്വ ബില്‍ അറബിക്കടലില്‍; വഖഫ് നിയമവും അതുപോലെയാകുമെന്ന് കുഞ്ഞാലിക്കുട്ടി

ഭരണഘടനാ വിരുദ്ധമായ വഖഫ് നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച മഹാറാലിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരങ്ങള്‍ ഒഴുകിയെത്തി.ഉച്ച കഴിഞ്ഞതോടെ കോഴിക്കോട് കടപ്പുറത്തേക്ക് പ്രവർത്തകർ വാഹനങ്ങളിലും ചെറുപ്രകടനങ്ങളായും എത്തിച്ചേർന്നു. വൈകീട്ടോടെ ബീച്ചും പരിസരവും ജനനിബിഢമായി. വഖ്ഫ് നിയമ ഭേദഗതിക്കെതിരായ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി എത്തിയ പ്രവർത്തകർ പ്രതിഷേധം അലകടലാക്കി മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *