കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ ചികിത്സാ നിരക്കുകൾ നിയന്ത്രിക്കുന്ന ‘കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് 2019’ ഉടൻ നടപ്പിലാക്കാൻ ഹൈക്കോടതിയുടെ നിർണായക വിധി. ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റെ ഉത്തരവോടെ, സ്വകാര്യ ആശുപത്രികളുടെ നിരക്കുകൾ ഇനി തോന്നിയപോലെ ഈടാക്കാൻ കഴിയില്ല. ആറ് വർഷം നീണ്ട നിയമപോരാട്ടത്തിന് വിരാമം.