തീവ്രവാദത്തിന് തിരിച്ചടി നൽകിയ സേനകൾക്ക് അഭിവാദ്യമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത് വരികയുണ്ടായി. ഇന്ത്യയിലെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചതിനുള്ള മറുപടിയാണ് യഥാർത്ഥത്തിൽ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് മോദി കൂട്ടിച്ചേർത്തു. ഈ വിജയം അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും അതുപോലെ പെൺമക്കൾക്കും സമർപ്പിക്കുന്നെന്നും രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കവേ മോദി വ്യക്തമാക്കിരിക്കുകയാണ്.