ഓപ്പറേഷൻ സിന്ദൂറിലൂടെ ഭീകരവാദത്തിന്റെ നെറുകിലാണ് ഇന്ത്യ മിസൈലിട്ടത്. ഇതുപോലെ ഒറ്റ രാത്രി കൊണ്ട് തീർക്കാവുന്നതൊള്ളു ഇന്ത്യയ്ക്ക് പാക്കിസ്ഥാൻ എന്ന് വ്യക്തമാക്കിയായിരുന്നു, നിമിഷ നേരം കൊണ്ട് 9 ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത്, ഇന്ത്യൻ സൈന്യം വ്യക്തമാക്കിയത്. രണ്ട് വനിതാ ഓഫീസർമാരായ വിംഗ് കമാൻഡർ വ്യോമിക സിംഗും കേണൽ സോഫിയ ഖുറേഷിയും നേതൃത്വം നൽകിയാണ് ഓപ്പറേഷൻ സിന്ദൂറിന്റെ വിശദ വിവരങ്ങൾ രാജ്യവുമായി സൈന്യം പങ്കുവെച്ചത്.