അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ അടുത്ത നോട്ടപ്പുള്ളി ഇറാനാണോ? ഇറാഖിനെ തകർത്ത അതേ തന്ത്രം ഇറാനിലും പ്രയോഗിക്കുമ്പോൾ, ഇസ്രായേൽ ഒരു മറയാകുന്നു. ഇറാൻ-ഇസ്രായേൽ സംഘർഷം ഒരു വലിയ യുദ്ധത്തിലേക്ക് നീങ്ങുന്ന ഭീതിജനകമായ സാഹചര്യത്തിൽ, ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയായ ഇറാനെതിരെ കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങളും സംഘപരിവാർ പ്രൊഫൈലുകളും രക്തദാഹത്തോടെ പ്രതികരിക്കുന്നത് ഖേദകരമാണ്. ചബഹാർ തുറമുഖം ഇന്ത്യക്ക് വിട്ടുകൊടുത്ത ഇറാനെതിരെ നിലകൊള്ളുന്നത് സാമാന്യമര്യാദയ്ക്ക് നിരക്കാത്ത നടപടിയാണ്.