‘ഞാന്‍ വീണ്ടെടുക്കലിന്റെ പാതയിലാണ്, കുറച്ച് ദിവസങ്ങള്‍ പൊതു ഇടങ്ങളില്‍ നിന്നും മാറി നില്ക്കേണ്ടിവന്നു’. വികാരപരമായ കുറിപ്പിന് ഒപ്പം നാല് മാസങ്ങള്‍ക്കിപ്പുറം വീണ്ടും സോഷ്യല്‍ മീഡിയയില്‍ തിരിച്ചെത്തി നടി നസ്രിയ നസീം.കുറച്ചുമാസങ്ങളായി താന്‍ വൈകാരികവും വ്യക്തിപരവുമായ വെല്ലുവിളികളോട് മല്ലിടുകയായിരുന്നു എന്ന് വ്യക്തമാക്കുന്ന പോസ്റ്റിലാണ് സ്വകാര്യമായ ചില പ്രശ്നങ്ങള്‍ മൂലം പൊതുഇടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നെന്ന് താരം വെളിപ്പെടുത്തുന്നത്.