ലെബനനിലെ ഷിയ സായുധ സംഘമായ ഹിസ്ബുള്ളയുമായി ഇസ്രയേൽ വെടിനിറുത്തൽ കരാർ ഒപ്പിടുമെന്ന സൂചനകൾ പുറത്തുവരുകയുണ്ടായി. ഈ സാഹചര്യത്തിൽ ആക്രമണം കടുപ്പിച്ച് ഇരുപക്ഷവും ഇസ്രയേലിനെതിരെ 250ലധികം റോക്കറ്റുകൾ ഹിസ്ബുള്ള പ്രയോഗിച്ചതായി വിദേശ വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഇതുമായി ബന്ധപെട്ടു സംഭവത്തിൽ ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഈ സാഹചര്യത്തിൽ ഇസ്രയേലി യുദ്ധവിമാനങ്ങൾ ഇപ്പോഴും ഗസയിലും ലെബനനിലും വ്യോമാക്രമണം തുടരുകയാണ്