മോദി 3.0യുടെ 100 ദിനങ്ങള്‍ പൂർത്തിയായി. നിര്‍ണായക നടപടികളുമായി ആത്മവിശ്വാസത്തോടെ മോദി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ഉടന്‍ നടപ്പിലാക്കിയേക്കും. എന്നാൽ മൂന്നാം നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റ് ഇന്ന് നൂറ് ദിവസം തികയുമ്പോൾ ജാതി സെൻസസിനുള്ള സമ്മർദ്ദം ശക്തമാക്കി സഖ്യകക്ഷിയായ ജെഡിയു രംഗത്തുണ്ട്. മൂന്നാം വട്ടം അധികാരത്തിലേറി റെക്കോർഡ് നേട്ടം കൈവരിച്ചെങ്കിലും നൂറു ദിവസം പിന്നിടുമ്പോൾ നരേന്ദ്ര മോദിക്ക് മേലുള്ള സഖ്യകക്ഷികളുടെ കടുത്ത സമ്മർദ്ദം പ്രകടമാണ്…