വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാക്കുന്നതില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വഹിച്ച പങ്ക് ഓര്‍മ്മിപ്പിച്ചുള്ള കെ.വി. തോമസിന്റെ കുറിപ്പ് രാഷ്ട്രീയത്തിൽ ഇപ്പോൾ വലിയ സംസാര വിഷയമായി മാറിയിരിക്കുകയാണ്. ഇടഞ്ഞുനിന്ന അദാനിയുമായി ഉമ്മന്‍ ചാണ്ടി 15 മിനിറ്റ് സംസാരിച്ചു, അതിനെ തുടർന്ന് പദ്ധതി ഒ കെയായി എന്ന തരത്തിലാണ് തോമസിന്റെ കുറിപ്പിൽ പറയുന്നത്. കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് അദ്ദേഹം ഇത്തരം ഒരു കുറിപ്പ് പങ്കുവെക്കുന്നത്. ഇത് യഥാർത്ഥത്തിൽ ഇടതുപക്ഷത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.