അമേരിക്കന്‍ ജനപ്രതിനിധിസഭാ മുന്‍ അംഗമായ തുള്‍സി ഗബാര്‍ഡിനെ നാഷനല്‍ ഇന്റലിജന്‍സ് ഡയറക്ടറായി നിയമിക്കുമെന്ന പ്രഖ്യാപനവുമായി നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിരിക്കുകയാണ്. ട്രംപിന്റെ ഏറ്റവും അടുത്ത ആളുകളിലൊരാളായ തുള്‍സി നേരത്തേ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവു കൂടിയായിരുന്നു. നേരത്തെ, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ ട്രംപ് പരിഗണിച്ചവരില്‍ മുന്‍പന്തിയിലുണ്ടായിരുന്ന വ്യക്തിയുമാണ് തുള്‍സി.