സംസ്ഥാനത്തു ബാറുകളുടെ എണ്ണത്തിൽ വൻകുതിച്ചു ചാട്ടം. കഴിഞ്ഞ രണ്ടു വർഷത്തിനിടെ അനുവദിച്ചത് 118 ബാറുകൾ. 2022 നവംബറിൽ 718 ബാറുണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോൾ 836 ബാറുകളാണ് ഉള്ളത്.. രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറി മൂന്നരവർഷത്തിനുള്ളിൽ 131 പുതിയ ബാറുകൾക്കാണ് ലൈസൻസ് നൽകിയത്..